
മുംബൈ പൊവൈയിലെ ഫിൽറ്റർപാഡയിൽ ഒഴുക്കിൽപ്പെട്ട അധ്യാപകനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(teacher wept away in river). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @anand_ingle89 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
കനത്ത മഴയെ തുടർന്ന് മിഥി നദിയിൽ വെള്ളം പൊങ്ങിയിരുന്നു. ഇവിടെ നീന്താൻ പോയ അധ്യാപകൻ ഒഴുക്കിൽപെടുകയായിരുന്നു. അമൻ ഇംതിയാസ് സയ്യദ്(30) ആണ് അപകടത്തിൽപെട്ടത്. ആഗസ്റ്റ് 19 ന് രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
ദൃശ്യങ്ങളിൽ യുവാവ് അതിസാഹസികമായി ഒരു പിടിവള്ളിയിൽ തൂങ്ങി കിടക്കുന്നത് കാണാം. നാട്ടുകാർ ഇയാളെ രക്ഷിക്കാനായി ഒരു കയർ ഇട്ടു നൽകുന്നുണ്ടെങ്കിലും അയാൾക്ക് അതുവഴി രക്ഷപെടാൻ സാധിക്കുന്നില്ല. മാത്രമല്ല; അയാൾ നദിയിലൂടെ ഒഴുകി പോകുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിന്നീട് ഇയാളെ രക്ഷപെടുത്തിയതായാണ് വിവരം.