
രാജസ്ഥാനിലെ അജ്മീറിൽ 60 അടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളിൽ ഒരു കാള കയറിയതിന്റെ കൗതുകകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(bull climbing 60-foot-tall water tank). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @itskadak എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് നടന്നത്. ദൃശങ്ങളിൽ 60 അടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളിൽ ഒരു കറുപ്പ് നിറമുള്ള കാള കയറി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം.
വഴി തേറ്റിയാണ് കാള വാട്ടർ ടാങ്കിന് മുകളിൽ എത്തിയതെന്നാണ് വിവരം. ക്രെയിൻ ഉപയോഗിച്ച് നീണ്ട പരിശ്രമത്തിനൊടുവിലാണ് കാളയെ രക്ഷപ്പെടുത്തിയത്. അതേസമയം കാള എങ്ങനെയാണ് എത്രയും ഉയരത്തിൽ എത്തിയതെന്നത് നെറ്റിസണ്സിനിടയിൽ കൗതുകമായി.