
അഹമ്മദാബാദ്-സബർമതി എക്സ്പ്രസിൽ ജീവനുള്ള പാമ്പിനെ പ്രദർശിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രതിഷേധത്തിന് ഇടയാക്കി(Man showing snake in train). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @draghu888 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം മധ്യപ്രദേശിലെ മുംഗോളിക്കും ബിന ജംഗ്ഷനുകൾക്കും ഇടയിലാണ് നടന്നത്. ദൃശ്യങ്ങളിൽ ജീവനുള്ള പാമ്പിനെ കൈകളിൽ പിടിച്ച് ഒരാൾ ട്രെയിനിൽ കയറി പണം ആവശ്യപ്പെടുന്നത് കാണാം. പാമ്പിനെ കാണിച്ചുകൊണ്ട് യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. ഇതോടെ ഭയന്ന യാത്രക്കാർ പണം നൽകുകയായിരുന്നു. പാമ്പ് കടിയേൽക്കുമെന്ന് ഭയന്ന് ചിലർ സീറ്റുകൾ പോലും ഉപേക്ഷിച്ചതായാണ് വിവരം.
"മുൻഗാവോളിയിൽ (എംപി) പാമ്പുമായി കയറിയ മനുഷ്യൻ #ഇന്ത്യൻ റെയിൽവേസിനുള്ളിലെ കഠിനാധ്വാനിയായ തൊഴിലാളി ക്ലാസിൽ നിന്ന് #പണം പിൻവലിക്കാനുള്ള പുതിയ മാർഗം." - എന്ന അടികുറിപ്പോടെയാണ് യാത്രക്കാരിൽ ഒരാൾ ദൃശ്യങ്ങൾ പങ്കുവച്ചത്.