ഡിജിസിഎ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന്റെ ഇടത് ചിറകിൽ വൈക്കോൽ കണ്ടെത്തി; എയർ ഇന്ത്യ വിമാനം പുറപ്പെടാൻ വൈകിയത് 5 മണിക്കൂർ... വീഡിയോ | Air India

ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാത്രക്കാർക്കിടയിലും നെറ്റിസണ്സിനിടയിലും ആശങ്ക വ്യാപിച്ചിട്ടുണ്ട്.
Air India
Published on

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ഇടതുചിറകിൽ വൈക്കോൽ കുടുങ്ങി(Air India). വിമാന ജീവനക്കാർ ചിറക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @aayaazzizz എന്ന ഹാൻഡിലാണ് പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാത്രക്കാർക്കിടയിലും നെറ്റിസണ്സിനിടയിലും ആശങ്ക വ്യാപിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1 മണിയോടെ പുറപ്പെടേണ്ട എയർബസ് A320Neo വിമാനമായ AI 2354 രാവിലെ 7:45 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. വൈക്കോൽ ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ലഘുഭക്ഷണം നൽകുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.

അതേസമയം ചിറകുകളിൽ കുടുങ്ങിയ വൈക്കോൽ എവിടെ നിന്ന് വന്നു എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മിന്നൽ നിരീക്ഷണ പരിശോധനകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നതെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com