
രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ, പോലീസുകാരെ കബളിപ്പിക്കാൻ പെൺവേഷം കെട്ടിയ കുറ്റവാളിയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(police). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @AnilYadavmedia1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. എന്നാൽ ദയാ ശങ്കർ എന്ന കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്താതായാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് ദയാ ശങ്കറിന്റെ വീട്ടിൽ പലതവണ പോലീസ് റെയ്ഡ് നടത്തിയെങ്കിലും സ്ത്രീ വേഷം ധരിച്ച് ഒരു സ്ത്രീ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഇയാളെ കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. വീട്ടിൽ ഉള്ള സ്ത്രീ ഇയാൾ തന്നെയാണെന്ന് മനസിലായതോടെ പോലീസ് കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുകയാണ്.
ദയാ ശങ്കർ ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ദൃശ്യങ്ങളിൽ സാരിയും ബ്ലൗസും ധരിച്ച ദയാ ശങ്കർ പോലീസിനെ കബളിപ്പിക്കാനാണ് സ്ത്രീവേഷം ധരിച്ചതെന്ന് സമ്മതിച്ചു. അതേസമയം പോലീസ് തിരയുന്ന കുറ്റവാളികളിൽ ഒരാളാണ് ഇയാൾ എന്നും വളരെക്കാലമായി അയാൾ 'സ്ത്രീവേഷം' കെട്ടി നടക്കുകയാണെന്നും പോലീസുകാർ പറഞ്ഞു.