കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ യുവാവ് 40 ലിറ്റർ പാലിൽ സ്വയം ശുദ്ധി വരുത്തി; വീഡിയോ | divorce

മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @vani_mehrotra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
divorce
Published on

കാമുകനൊപ്പം രണ്ടുതവണ ഒളിച്ചോടിയ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ യുവാവ് ശുദ്ധീകരണം നടത്തുന്നതിനായി പാലിൽ കുളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(divorce). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്സിൽ @vani_mehrotra എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

അസമിലെ നൽബാരി ജില്ലയിലെ മുകുൾമുവ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ ഗ്രാമവാസികൾക്കും സുഹൃത്തുക്കൾക്കും കാഴ്ചക്കാർക്കും ഇടയിൽ ഷർട്ടിടാതെ, 40 ലിറ്റർ പാൽ സ്വയം ഒഴിക്കുന്നത് കാണാം.

പ്രാദേശിക കോടതി ഭാര്യയിൽ നിന്ന് വിവാഹമോചനം അനുവദിച്ചതിനെത്തുടർന്ന് തനിക്ക് പുതുജീവിതം ലഭിച്ചതായി പ്രഖ്യാപിച്ചാണ് മണിക് അലി (32) പാലിൽ കുളിച്ചത്. "ആവർത്തിച്ചുള്ള അവിഹിതബന്ധം കാരണം വർഷങ്ങളായി തന്റെ ദാമ്പത്യം പ്രശ്‌നപൂരിതമായിരുന്നു. അവൾ തന്റെ കാമുകനൊപ്പം ഒരു തവണയല്ല, രണ്ടുതവണ ഒളിച്ചോടി. ഞങ്ങളുടെ കുട്ടിക്കുവേണ്ടി അവൾ തിരിച്ചെത്തിയപ്പോൾ രണ്ട് തവണയും ഞാൻ അവളെ സ്വീകരിച്ചു" - എന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com