യു.പിയിൽ നാഗപഞ്ചമി ആഘോഷത്തിനിടെ യുവാവിന് പാമ്പ് കടിയേറ്റു; സംഭവം റീൽ ചിത്രീകരിക്കുന്നതിനിടെ, വീഡിയോ | Naga Panchami celebration

ദയാൽപൂർ-ഭിഖാമപൂരിലാണ് സംഭവം നടന്നത്.
Naga Panchami celebration
Published on

ഉത്തർപ്രദേശിൽ നാഗപഞ്ചമി ആഘോഷത്തിനിടെ യുവാവിന് പാമ്പ് കടിയേറ്റു(Naga Panchami celebrations). അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @News1IndiaTweet എന്ന വാർത്താ മാധ്യമ ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദയാൽപൂർ-ഭിഖാമപൂരിലാണ് സംഭവം നടന്നത്. പാമ്പിനെ കഴുത്തിൽ ചുറ്റിപ്പിടിച്ച് യുവാവ് ഇൻസ്റ്റാഗ്രാം റീൽ പകർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. നിലവിൽ, 23 വയസ്സുള്ള ഒരു യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദൃശ്യങ്ങളിൽ കഴുത്തിൽ പാമ്പിനെ എടുത്തുവച്ചിരിക്കുന്ന യുവാവിനെ നമുക് കാണാൻ കഴിയും. യുവാവിന് മുന്നിൽ ഒരു പാമ്പാട്ടി സ്ത്രീയും ഇരിപ്പുണ്ട്. ഇവരുടെ പക്കൽ നിന്നുമാണ് യുവാവ് പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റുന്നത്. ശേഷം പാമ്പിനെ പാമ്പാട്ടിയായ സ്ത്രീയ്ക്ക് മടക്കി നൽകുന്നുമുണ്ട്. അടുത്ത ദൃശ്യങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിനെയാണ് കാണനാവുക.

Related Stories

No stories found.
Times Kerala
timeskerala.com