
മഹാരാഷ്ട്രയിലെ കല്യാണിൽ റീഫണ്ട് ആവശ്യപ്പെട്ടതിനെതിരെയുള്ള തർക്കത്തിൽ കടയുടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്ന ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(shopkeeper). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @nextminutenews7 എന്ന ഹാൻഡിലാണ് സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, കല്യാണിലെ ഒരു പ്രശസ്തമായ വസ്ത്ര ഷോറൂമിൽ ജൂലൈ 19 ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. 32,000 രൂപയുടെ ലെഹങ്കയുടെ പണം തിരികെ നൽകുന്നത് സംബന്ധിച്ച തർക്കത്തിൽ പ്രകോപിതനായ സുമിത് സയാനി എന്ന യുവാവ് കടയുടമയെ ഭീഷണിപ്പെടുത്തുന്നു.
തർക്കം രൂക്ഷമായതിനെത്തുടർന്ന് കത്തി ഉപയോഗിച്ച് യുവാവ് ലെഹങ്കയും ബ്ലൗസും മുറിക്കുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ബസാർപേത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.