
തിരക്കേറിയ ഡൽഹി-ജയ്പൂർ എക്സ്പ്രസ് ഹൈവേയിൽ ബൈക്കിൽ അഭ്യാസം നടത്തിയ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനത്തിന് ഇടയാക്കി(bike). ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്തിയ ഇയാൾക്കെതിരെ നെറ്റിസൺസ് രംഗത്തുവന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരാൾ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിൽ കയറി നിന്ന് അഭ്യാസപ്രകടനം നടത്തുന്നത് കാണാം. ഈ അപകടകരമായ അഭ്യാസത്തിനിടെ റൈഡർ ബാലൻസ് നഷ്ടപ്പെട്ട് റോഡിൽ ഇടറി വീഴുന്നു.
അപ്പോഴും ബൈക്ക് റോഡിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ്. ഹെൽമെറ്റ് ഒഴികെ മറ്റ് സുരക്ഷാ ഉപകരണങ്ങളൊന്നും അയാൾക്ക് ഇല്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അതേസമയം ബൈക്ക് റൈഡർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. അപകടകരമായ ഈ നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം 222.1k കാഴ്ച നേടി മുന്നേറുകയാണ്.