
മനുഷ്യനും മൂർഖനും തമ്മിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്(cobra). ഇരുവരും തമ്മിലുള്ള രസകരമായ ഒരു നിമിഷമാണ് വീഡിയോയിൽ ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, മഞ്ഞ ടീ ഷർട്ടും നീല ജീൻസും ധരിച്ച് പൂർണ്ണമായും മൂർഖനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മനുഷ്യനെ കാണിച്ചാണ് ദൃശ്യം ആരംഭിക്കുന്നത്. അവന്റെ തൊട്ടുമുന്നിൽ ഒരു മൂർഖൻ പാമ്പുണ്ട്. അത് പത്തി വിരിച്ച് വായ തുറന്നിരിക്കുന്നു. യുവാവ് കൈ നീട്ടി പാമ്പിന്റെ തലയിൽ ലഘുവായി സ്പർശിക്കുന്നു. മൂർഖൻ ശത്രുതയില്ലാതെ പ്രതികരിക്കുന്നു.
യുവാവ് ജാഗ്രതയോടെയും ശാന്തതയോടെയും നിലകൊള്ളുന്നത് സർപ്പം വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ശേഷംയുവാവ് നെറ്റി താഴ്ത്തി പാമ്പിന്റെ തലയിൽ പതുക്കെ സ്പർശിക്കുന്നു. തുടർന്ന് മനുഷ്യൻ പതുക്കെ അകന്നുപോകുന്നു. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തി.
"ശുദ്ധാത്മാക്കളുടെ ആവൃത്തി മാത്രമേ മൂർഖൻ സ്വീകരിക്കുകയുള്ളൂ" , "നിങ്ങൾ ഒരു മൂർഖന്റെ മുന്നിൽ ശാന്തത പാലിച്ചാൽ, അതും ശാന്തത പാലിക്കും! പാമ്പുകൾ സ്വയം പ്രതിരോധത്തിനോ ഭീഷണി നേരിടുന്നതിനോ മാത്രമേ ആക്രമിക്കൂ." , "തമാശകൾ മാറ്റിനിർത്തിയാൽ, ഈ വ്യക്തിക്ക് വളരെ ശക്തവും പോസിറ്റീവുമായ ഒരു പ്രഭാവലയം ഉണ്ട്, ആത്മീയമായി ഉണർന്നിരിക്കുന്ന ആത്മാവ്" - തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.