
മഹാരാഷ്ട്രയിലെ കല്യാണിൽ, ഒരു ക്ലിനിക്കിലെ യുവ റിസപ്ഷനിസ്റ്റിനെ യുവാവ് ക്രൂരമായി ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(receptionist attacked). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @imvivekgupta എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്. ജൂലൈ 21 ന് വൈകുന്നേരമാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്.
മറ്റൊരു രോഗിയെ പരിചരിക്കുന്ന സമയത്ത് ഡോക്ടറെ കാണാൻ പ്രവേശനം നിഷേധിച്ചതിന്റെ പേരിലാണ് റിസപ്ഷനിസ്റ്റിന് മർദ്ദനം ഏറ്റു വാങ്ങേണ്ടി വന്നത്. മദ്യപിച്ചെത്തിയ ഗോപാൽ ഝാ എന്നയാൾ ഒരു യുവ റിസപ്ഷനിസ്റ്റിനെ ക്രൂരമായി ആക്രമിക്കുന്നത് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തിനിടയിൽ, ഗോപാൽ ഝാ റിസപ്ഷനിസ്റ്റിൻറെ തലമുടിയിൽ പിടിച്ചു വലിച്ചിക്കുന്നുണ്ട്. റിസപ്ഷനിസ്റ്റ് നിലവിൽ ജാനകി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ കഴുത്തിലും കാലുകളിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.