
മാതാപിതാക്കൾക്കൊപ്പം ഗിറ്റാർ വായിച്ച് സംഗീതാസ്വാദകർക്ക് വിരുന്നൊരുക്കുന്ന കൊച്ചുകുട്ടിയുടെ വീഡിയോ വൈറലാകുന്നു(guitar). ഇൻസ്റ്റാഗ്രാമിൽ അശ്വീന നേഗി എന്ന യൂസർ പങ്കിട്ട വീഡിയോയിലുള്ള ഗാനം രാജ്കുമാർ റാവുവും ജാൻവി കപൂറും അഭിനയിക്കുന്ന മിസ്റ്റർ & മിസിസ് മഹിയിലെ റൊമാന്റിക് ഗാനമാണ്.
ഈ ഗാനം മൂവരും ചേർന്ന് ആലപിക്കാൻ തുടങ്ങുന്നതിനുമുമ്പ്, ആൺകുട്ടി "1... 2... 3..." എന്ന് എണ്ണുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. "ടു ഹായ് തോ" എന്ന് പാടുമ്പോൾ കൊച്ചുകുട്ടി ഗിറ്റാർ വായിക്കുന്നു. മറ്റൊരു കാര്യം പാട്ടുപാടുമ്പോൾ ആ കൊച്ചുകുട്ടിയുടെ അച്ഛൻ ഭാര്യയെ നോക്കിയിരിക്കുന്നു രീതിയെ പറ്റിയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രദ്ധിച്ചു എന്നതാണ്. ഉപയോക്താക്കളിൽ ഒരാൾ ഇതിനെ "ഇന്നത്തെ ഏറ്റവും മനോഹരമായ റീൽ" എന്ന് പ്രഖ്യാപിച്ചതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.