
ലോസ് ഏഞ്ചൽസിലെ ട്രാവൽ വ്ലോഗറായ കാറ്റി ജോൺസൺ പങ്കുവച്ച ഒരു അവധിക്കാലം വിനോദ സഞ്ചാര ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായികൊണ്ടിരിക്കുന്നു(Travel vlogger). "iamkatyjonson" എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തു വന്നത്. ഈസ്റ്റർ ദിനമായ ഞായറാഴ്ചയാണ് സംഭവം നടന്നത്. "നിങ്ങൾക്ക് ഇന്ന് യേശുവിനെ കാണണോ? കാരണം ഞാൻ ഏതാണ്ട് കണ്ടു." - എന്ന് പറഞ്ഞാണ് അവൾ ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ബാലിയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ കാറ്റി ജോൺസൺ ഒരു സെൽഫി വീഡിയോ എടുക്കുന്നത് കാണാം. വെളുത്ത സൺഗ്ലാസും പിങ്ക് നിറത്തിലുള്ള നെക്ലേസും ധരിച്ച അവർ പിന്നിലുള്ള തിരമാലകളുടെ ദൃശ്യങ്ങളാണ് പകർത്താൻ ശ്രമിച്ചത്.
നിമിഷങ്ങൾക്കുള്ളിൽ, പാറക്കെട്ടുകൾക്ക് പിന്നിൽ നിന്ന് ഒരു ഭീമാകാരമായ തിരമാല വന്ന് അവളുടെ മേൽ ശക്തിയോടെ ഇടിച്ചുകയറി, അവളെ പൂർണ്ണമായും നനച്ചു. അതിൽ അവൾ വീണുവെന്നാണ് തോന്നുന്നത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു.