
റഷ്യയിലെ നിസ്നി നോവ്ഗൊറോഡ് ഹൈവേയിൽ ട്രക്ക് ഒരു കാർ കാരിയറിലേക്ക് ഇടിച്ചുകയറി സ്ഫോടനം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്ത്(truck & car carrier crashed). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @KorsasErik എന്ന ഹാൻഡിലാണ് ദൃശങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ദ്രവീകൃത കാർബൺ ഡൈ ഓക്സൈഡ് വഹിച്ചുകൊണ്ടുപോയ ട്രക്ക് ഒരു കാർ കാരിയറിലേക്ക് ഇടിച്ചുകയറുന്നത് കാണാം. 10 ഓളം കാറുകൾ കയറ്റിയ ഒരു കാർ കാരിയർ ഹൈവേയുടെ മധ്യത്തിൽ വേഗത കുറച്ചു നീങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.
എന്നാൽ എതിർ വശത്തു നിന്നും വന്ന ട്രക്കിന് നിയന്ത്രണം നഷ്ടമായി ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ മറുവശത്തുള്ള മറ്റൊരു വാഹനത്തിന്റെ ഡാഷ്‌കാമിലാണ് ഭയാനകമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു വലിയ തീഗോളവും അവശിഷ്ടങ്ങളും റോഡിലുടനീളം തെറിക്കുന്നുണ്ട്. അതേസമയം അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടതായാണ് വിവരം.