
തിരുവനന്തപുരത്ത് ഇരുചക്രവാഹന യാത്രികയെ പന്നി ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(two-wheeler accident). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Autokabeer എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ആഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഉണ്ടായത്. അധികം തിരക്കില്ലാത്ത റോഡിലൂടെ ഒരു ഇരുചക്ര യാത്രിക വാഹനത്തിൽ വരുന്നത് കാണാം. എന്നാൽ അധികം താമസിക്കാതെ റോഡ് മുറിച്ചു കടക്കുന്ന പന്നിക്കൂട്ടം യാത്രികയെ ഇടിച്ചു തെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീ റോഡിന്റെ ഒരു ഭാഗത്തേക്ക് തെറിച്ചു വീണു. പരിക്കേറ്റ സ്ത്രീയെ അടുത്തുള്ള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് വിവരം. സമീപത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ മുഴുവൻ സംഭവവും പതിഞ്ഞിരുന്നു. അതേസമയം പ്രദേശത്ത് കാട്ട്പന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. ഏറെ സങ്കടകരമായ ദൃശ്യങ്ങൾപുരത്തു വന്നതോടെ നെറ്റിസൺസ് ഭരണകൂടത്തിനെതിരെ ഖേദം രേഖപ്പെടുത്തി.