
മധ്യപ്രദേശിലെ ഛത്തർപൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത് വന്നു(car caught fire). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
വ്യാഴാഴ്ച ഒർച്ച-ടിഗേല ഹൈവേയിലാണ് സംഭവത്തെ നടന്നത്. ദൃശ്യങ്ങളിൽ കാറിൽ തീ ആളിപടരുന്നതും സമീപത്തു കൂടി നിരവധി വാഹങ്ങൾ കടന്നു പോകുന്നതും കാണാം. തീ പടർന്നതിനെ തുടർന്ന് ഹൈവേയിൽ കാർ പാർക്ക് ചെയ്തിട്ടിരിക്കുകയാണ്. കാർ പെട്ടെന്ന് ഒരു തീഗോളമായി മാറുമ്പോൾ തീയുടെ തീവ്രത എടുത്തുകാണിക്കുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്.