
ആന്ധ്രാപ്രദേശിലെ കൊണസീമ ജില്ലയിൽ മദ്യപിച്ച ഒരാൾ കഴുത്തിൽ പാമ്പിനെ ചുറ്റി പരിഭ്രാന്തി പരത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(man spreads panic by wrapping a cobra). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 10 ന് കൊണസീമ ജില്ലയിലെ മുമ്മിഡിവാരത്ത് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് നടന്നത്. ദൃശ്യങ്ങളിൽ, മദ്യപിച്ച ഒരാൾ വിഷമുള്ളതും അപകടകാരിയുമായ ഒരു പാമ്പിനെ തോളിലിട്ട് നടക്കുന്നത് കാണാം.
അയാൾ പാമ്പിനെ ജനങ്ങൾക്കിടയിലേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഗൊള്ളപ്പള്ളി കൊണ്ട എന്നയാളാണ് പ്രദേശത്ത് പരിഭ്രാന്തി പരത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജോലി ചെയ്യുന്നതിനിടെ ഒരു മൂർഖൻ പാമ്പ് അയാളെ കടിച്ചതായും അതിന്റെ ദേഷ്യത്തിലാണ് അയാൾ പാമ്പിനെ കഴുത്തിൽ ചുറ്റിയതെന്നുമാണ് വിവരം.