സൂറത്തിലെ ഡുമാസ് ബീച്ചിൽ ഒരു ആഡംബര എസ്‌യുവി വേലിയേറ്റത്തെ തുടർന്ന് മണലിൽ കുടുങ്ങി; വൈറൽ വീഡിയോ | luxury SUV

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @kathiyawadiii എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
luxury SUV
Published on

ഗുജറാത്തിലെ സൂറത്തിലെ ഡുമാസ് ബീച്ചിൽ ഒരു ആഡംബര എസ്‌യുവി ചതുപ്പുനിലമായ മണലിൽ കുടുങ്ങിയതിൻറെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(luxury SUV). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @kathiyawadiii എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ, നീല നിറത്തിലുള്ള ഒരു മെഴ്‌സിഡസ് ബെൻസ് കാർ തടാകത്തിലെ മണലിൽ കുടുങ്ങിക്കിടക്കുന്നത് കാണാം. രണ്ട് യുവാക്കൾ വാഹനം മണലിൽ നിന്ന് പുറത്തെടുക്കാൻ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്.

എന്നാൽ അവരുടെ ശ്രമങ്ങളെല്ലാം വിഫലമായി കാർ മണ്ണിൽ ആഴ്ന്നു പോയിരിക്കുകയാണ്. അരക്ഷിത സ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനം വേലിയേറ്റ സമയത്താണ് ഈ അവസ്ഥയിലെത്തിയത്. അതേസമയം സുരക്ഷാ, പാരിസ്ഥിതിക ആശങ്കകൾ കാരണം നിയന്ത്രണമുള്ള പ്രദേശത്താണ് സംഭവം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com