സ്വർണ്ണത്താൽ മുങ്ങി ആഡബര മാളിക: മാളികയിൽ സ്വർണ്ണ ഫർണിച്ചറുകൾ മുതൽ 24 കാരറ്റ് സ്വർണ്ണം പൂശിയ സ്വിച്ച്ബോർഡുകൾ വരെ... വീഡിയോ | gold

10 കിടപ്പുമുറികൾ ഒരു സ്വകാര്യ പശുത്തൊഴുത്ത്, മനോഹരമായ പുൽത്തകിടി തുടങ്ങി എല്ലാം ഈ മാളികയിലുണ്ട്.
gold
Published on

ഇൻഡോറിലെ ഒരു ആഡംബര മാളികയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(gold). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @priyamsaraswat എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, വീട്ടുടമസ്ഥരിൽ നിന്ന് അനുവാദം ചോദിച്ചുകൊണ്ട് അവരുടെ സാന്നിധ്യത്തിൽ ആഡംബര മാളികയിലേക്ക് പ്രവേശിക്കുന്ന വ്‌ളോഗറായ സരസ്വതിനെയാണ് കാണാനാവുക. സ്വർണ്ണം കൊണ്ട് തിളങ്ങുന്ന ഒരു ആഡംബര മാളികയുടെ ഉള്ളിലേക്കവർ കയറി പോകുന്നതാണ് പിന്നീട് കാണുന്നത്. അലങ്കരിച്ച സ്വർണ്ണ ഫർണിച്ചറുകൾ മുതൽ 24 കാരറ്റ് സ്വർണ്ണം പൂശിയ സ്വിച്ച്ബോർഡുകൾ വരെ എല്ലാം അവിടെയുണ്ട്. സ്വർണ്ണ നിറത്തിലുള്ള ചാൻഡിലിയറുകൾ, തിളങ്ങുന്ന ലോഹ ഭിത്തികൾ, ഇലക്ട്രിക്കൽ സോക്കറ്റുകൾ എന്നിവയെ കുറിച്ച് വീട്ടുടമ സംസാരിക്കുന്നുണ്ട്.

“ഇതെല്ലാം യഥാർത്ഥമാണ്. 24 കാരറ്റ്. അലങ്കാരം മുതൽ സോക്കറ്റുകൾ വരെ എല്ലാ കോണിലും ഞങ്ങൾ ഇത് ഉപയോഗിച്ചിട്ടുണ്ട്” - എന്ന് വീട്ടുടമകൾ പറയുന്നു. 10 കിടപ്പുമുറികൾ ഒരു സ്വകാര്യ പശുത്തൊഴുത്ത്, മനോഹരമായ പുൽത്തകിടി തുടങ്ങി എല്ലാം ഈ മാളികയിലുണ്ട്. വീഡിയോ പുറത്തു വന്നതോടെ ഓൺലൈൻ ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ ഒരു പ്രളയം തന്നെയുണ്ടായി. ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം കാഴ്ചകൾ നേടി മുന്നേറുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com