കേദാർനാഥിൽ തീർത്ഥാടകരെ വളഞ്ഞ് വലിയൊരു സംഘം അക്രമികൾ; ആശങ്കയും ഭയവും നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | Kedarnath

@UttarakhandGo എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ X-ൽ പങ്കുവെച്ചത്.
Kedarnath
Published on

കേദാർനാഥ് ബസ് സ്റ്റാൻഡിൽ നടന്ന അക്രമാസക്തമായ സംഘർഷത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Kedarnath). ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്. ഭക്തർക്ക് നിർണായകമായ ഒരു ഇടത്താവളമായ സോൻപ്രയാഗിലാണ് സംഭവം നടന്നത്.

ദൃശ്യങ്ങളിൽ ആയുധധാരികളായ ഒരു കൂട്ടം പുരുഷന്മാർ പരസ്പരം ആക്രമിക്കുന്നത് കാണാം. ഇവരുടെ കയ്യിൽ വടികളും കമ്പികളും ഉണ്ട്. നിരായുധരായ ആളുകളെ വളഞ്ഞിട്ട് ഇവർ ആക്രമിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലന്നാണ് വ്യക്തമാകുന്നത്. ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ സുരക്ഷ, തീർത്ഥാടനത്തിന്റെ പവിത്രത എന്നിവയെ ചോദ്യം ചെയ്യുന്നതാണ്. കേദാർനാഥ് യാത്രയ്ക്ക് അഭൂതപൂർവമായ തിരക്ക് അനുഭവപെടുന്ന സമയമാണ് ആക്രമണങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

"മുമ്പ്, ഇന്ത്യൻ തീർത്ഥാടകർ സമാധാനത്തിനും ദർശനത്തിനുമായി പുണ്യസ്ഥലങ്ങളിൽ പോയിരുന്നു. എന്നാൽ ഇപ്പോൾ കേദാർനാഥിലേക്കും ബദരീനാഥിലേക്കും വടികളുമായി എപ്പോഴും പോരാട്ടത്തിന് തയ്യാറായി പോകുന്ന ഗുണ്ടകളുണ്ട്." - എന്ന അടിക്കുറിപ്പോടെ @UttarakhandGo എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ X-ൽ പങ്കുവെച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com