
ഉത്തർപ്രദേശിലെ കിസാൻ ഡിഗ്രി കോളേജ് കാമ്പസിൽ കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(lightning strike in college campus). മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
അഗസ്റ്റ് 31 ന് രാവിലെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. കിസാൻ ഡിഗ്രി കോളേജ് കാമ്പസിൽ കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശക്തമായ മിന്നലിൽ നിന്നും രക്ഷപ്പെടുന്നത്. മിന്നൽ അടിച്ചയുടൻ വിദ്യാർത്ഥികൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം കുട്ടികൾ എല്ലാവരും മിന്നൽ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതായാണ് വിവരം.