
സാൻ ഡീഗോയിലെ പ്രശസ്തമായ ബീച്ചിൽ ഒരു കൂട്ടം നായ്ക്കൾ സർഫിംഗ് ചെയ്യുന്ന കൗതുകകരമായ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചർച്ചയാകുന്നു(dogs surfing). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @abcnews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സാൻ ഡീഗോയിലെ പ്രശസ്തമായ ഓഷ്യൻ ബീച്ചിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം. നായ്ക്കൾക്ക് ഓഫ്-ലീഷ് വിനോദം പ്രധാനം ചെയ്യുന്ന ബീച്ചാണിത്.
ദൃശ്യങ്ങളിൽ, വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നായ്ക്കൾ ഒരുമിച്ച് സർഫിംഗ് ചെയ്യുന്നത് കാണാം. സഹരിയായ രീതിയിൽ ബാലൻസ് നിലനിർത്തിക്കൊണ്ടാണ് നായകൾ സർഫിംഗ് ബോഡിൽ നിൽക്കുന്നത്. അതേസമയം, ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ മനോഹരമായ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് നായകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പങ്കുവച്ചു.