
ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷി കേരളത്തിലെ നിരത്തുകളിൽ സാധാരണമല്ല(ostrich). എന്നാൽ കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്തിടെ കാണപ്പെട്ട 'തൂവലില്ലാത്ത' ഒട്ടകപ്പക്ഷി നാട്ടുകാർക്കും നെറ്റിസൺസിനും ഒരുപോലെ കൗതുകമായി. പലരും ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഈ പക്ഷിയെ കാണാൻ റോഡിൽ പലരും തടിച്ചു കൂടി.
ദൃശ്യങ്ങളിൽ വളരെ കുറച്ച് തൂവലുകൾ മാത്രമുള്ള ഒട്ടകപ്പക്ഷി, കൊച്ചി തെരുവുകളിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം. മാത്രമല്ല; ഒട്ടകപ്പക്ഷിയെ നയിക്കാൻ ഒപ്പമുണ്ടായിരുന്ന ഒരാൾ കൈകൾ വീശുന്നത് കാണാം. പക്ഷി ശാന്തമായി അയാളെ പിന്തുടരുകയാണ്. തങ്ങളുടെ തെരുവിൽ ഒരു ഒട്ടകപ്പക്ഷിയെ കണ്ട് ഞെട്ടിയ ചിലർ അതിന്റെ പിന്നാലെ ഓടുന്നുമുണ്ട്. ഒരു ബൈക്ക് യാത്രികൻ പക്ഷിയെ സുരക്ഷിതമായി കടന്നുപോകാൻ നിർത്തി കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.