വിയറ്റ്നാമിൽ പെട്രോൾ പമ്പിലേക്ക് ഒരു കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി വൻ തീപിടുത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | car crashed into a petrol pump

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ @Việt Nam News എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
car crashed into a petrol pump
Published on

വിയറ്റ്നാമിൽ ഹനോയ് മേഖലയിലെ ഒരു പെട്രോൾ പമ്പിലേക്ക് ഒരു കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി വൻ തീപിടുത്തമുണ്ടായതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു(car crashed into a petrol pump). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ @Việt Nam News എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൽക്കാസ്പദമായ സംഭവം സെപ്റ്റംബർ 20 ന് വിയറ്റ്നാമിലെ ഹനോയ് മേഖലയിലാണ് ഉണ്ടായത്. ദൃശ്യങ്ങളിൽ, പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ ക്യൂ നിന്ന ഒരു കാർ നിയന്ത്രണം നഷ്ടമായി പിന്നിൽ നിന്നും പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുന്നത് കാണാം.

ഉടൻ തന്നെ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ മേൽ മെഷീൻ മറിഞ്ഞു വീണു. ഉടൻ തന്നെ തീ പടർന്നു പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മുഴുവൻ സംഭവവും പതിഞ്ഞു. ഇതാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com