യു.പിയിൽ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; പ്രാർത്ഥനകളും പൂജകളുമായി നാട്ടുകാർ, കൗതുകം നിറഞ്ഞ ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | calf

രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു
യു.പിയിൽ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; പ്രാർത്ഥനകളും പൂജകളുമായി നാട്ടുകാർ, കൗതുകം നിറഞ്ഞ ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | calf
Published on

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു(calf). സോഷ്യൽ മീഡിയകളിൽ പശുക്കുട്ടിയുടെ വീഡിയോ നെറ്റിസൺസ് ആവേശപൂർവ്വം പങ്കിടുകയാണ്. ഓൺലൈൻ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്ന ഈ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്.

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ തിക്രി ഗ്രാമത്തിലാണ് സംഭവം നടന്നത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ പശുവാണ് ഈ അപൂവ്വ ജനനത്തിന് പാത്രമായത്.

പശു, തൻ്റെ കിടാവിന് ജന്മം നൽകിയതോടെ അതിൻ്റെ ശരീരഘടന കണ്ട് നാട്ടുകാർ പശുക്കിടാവിന് ചുറ്റും പ്രാർത്ഥനകളും പൂജകളും നടത്താൻ തുടങ്ങി. നിരവധിപേർ പണവും പൂക്കളും അർപ്പിച്ചു. പശുകുട്ടി ദൈവിക അവതാരമാണെന്നവർ വിശ്വാസിച്ചു. പശുക്കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും ആളുകൾ ക്യൂ നിന്നു. അതേസമയം പശുക്കിടാവ് ആരോഗ്യവതിയാണെന്ന് മൃഗ ഡോക്ടർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com