പൂമ്പാറ്റയുടെ ജഡം കാൽ ഞരമ്പിൽ കുത്തിവച്ച കൗമാരകാരന് ദാരുണാന്ത്യം | Injected Butterfly Flesh

ഏഴ് ദിവസം അതി കഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്.
Butterfly
Published on

ബ്രസീല്‍: സ്വന്തം ശരീരത്തില്‍ പൂമ്പാറ്റയുടെ അവശിഷ്ടം കുത്തിവച്ച 14 - കാരന് ദാരുണാന്ത്യം(Injected Butterfly Flesh). ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരണം സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ ചലഞ്ചിന്റെ ഭാഗമായി പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തി വയ്ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഡേവി ജീവൻ വെടിഞ്ഞ ഒരു പൂമ്പാറ്റയെ വെള്ളത്തിൽ കലർത്തി ആ വെള്ളം തന്റെ കാൽ ഞരമ്പിൽ കുത്തിവയ്ക്കുകയായിരുന്നു. കുത്തി വെപ്പിനെ തുടർന്ന് ശരീരമാകെ വേദന അനുഭവപ്പെട്ട ഡേവി ന്യൂൺസ് മൊറേറയെ, വിറ്റോറിയ ഡി കോൺക്വിസ്റ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് ദിവസം അതി കഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്ന് ബ്രസീലിയന്‍ പോലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com