
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മണൽ ശിൽപത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങളൊരുക്കി ഇന്ത്യൻ മണൽ കലാകാരനും പത്മശ്രീ അവാർഡ് ജേതാവുമായ സുദർശൻ പട്നായിക്(Independence Day). ശേഷം ദൃശ്യങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @sudarsansand ലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
പുരി ബീച്ചിലെ സ്വർണ്ണ മണലിനിടയിലാണ് അദ്ദേഹം മണൽ ശിൽപമൊരുക്കിയത്. ദൃശ്യങ്ങളിൽ ഒരു ഇന്ത്യൻ ഭൂപടവും നെറ്റിയിൽ സിന്ദൂർ ടിക്ക ധരിച്ച ഒരു സ്ത്രീയും കാണാം.
ഇന്ത്യൻ സേനയ്ക്കുള്ള ശക്തമായ ആദരസൂചകമായാണ് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടി അദ്ദേഹം ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഹൃദ്യംഗമായ പ്രതികരണങ്ങളാണ് അറിയിച്ചത്.