
ഇന്ത്യയുടെ 79 -ാമത് സ്വാതന്ത്ര്യദിനതോടനുബന്ധിച്ച് മഞ്ഞുമൂടിയ അന്റാർട്ടിക്കയിൽ പതാക ഉയർത്താൻ ശ്രമിക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു(Independence Day). സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @legend.explorer എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. കനത്ത പ്രതിസന്ധിയിലും കർത്തവ്യ നിരതരായി ജീവനക്കാരെ നെറ്റിസൺസ് പ്രശംസിച്ചു.
അന്റാർട്ടിക്കയിലെ രാജ്യത്തെ ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങളിൽ തണുത്തുറഞ്ഞ പ്രദേശത്ത് ആളുകൾ നീളമുള്ള കൊടിമരം സ്ഥാപിക്കുന്നത് കാണാം. കനത്ത മഞ്ഞു പാളികൾ നീക്കിയാണ് പതാക സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കിട്ടത്. ഈ ദൃശ്യങ്ങൾ ഏകദേശം 2 ദശലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.