
ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഈയിടെയായി നാം ഒരുപാട് കേൾക്കുന്നതാണ്. എന്നാൽ, രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹത്തെക്കുറിച്ച് അറിഞ്ഞാലോ ? (720-foot asteroid named 2024 ON is expected to make it's closest approach to earth today)
2024 ഒ എന്‍ (2024 ON Asteroid) എന്നാണ് ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഈ ഭീമൻ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും എന്നാണ് വിവരം.
720 അടി(219.456 മീറ്റര്‍)യാണ് ഇതിൻ്റെ വ്യാസം. ഇത് സമീപകാലത്ത് ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ദിവസങ്ങൾക്ക് മുൻപ് തന്നെ 2024 സെപ്റ്റംബര്‍ 17ന് ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അസാധാരണമായ വലിപ്പവും വേഗവും ഉള്ളതിനാൽ തന്നെ നാസ ഇതിൻ്റെ സഞ്ചാരപാത കൂർമ്മതയോടെ നിരീക്ഷിച്ച് വരികയാണ്