
നീന്തൽക്കുളത്തിൽ 10 മീറ്റർ ഉയരത്തിലുള്ള ഡൈവ് നടത്തിയ ബാലന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി മുന്നേറുന്നു(6-year-old boy dives 10 meters into swimming pool). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @cctv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സാഹസികത ഏറെ നിറഞ്ഞ ദൃശ്യങ്ങളിൽ 6 വയസ്സ് മാത്രമുള്ള ഒരു ചെറിയ കുട്ടി പൂർണതയുള്ള ഡൈവ് നടത്താൻ തയ്യാറെടുക്കുന്നത് കാണാം. തുടർന്ന് അവൻ വെള്ളത്തിലേക്ക് ഒരു ലോംഗ് ജമ്പ് നടത്തുകയാണ്.
വളരെയേറെ പൂർണതയോടെ നടത്തിയ ഈ ഡൈവിൽ അവൻ വിജയിച്ചതായാണ് വിവരം. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ അഭിനന്ദനമാറിയിച്ച് നിരവധി നെറ്റിസൺസാണ് പ്രതികരിച്ചത്.