കപ്പലിന്റെ 4-ാം ഡെക്കിൽ നിന്ന് കടലിലേക്ക് വീണ് 5 വയസുകാരി; രക്ഷിക്കാൻ കടലിലേക്ക് ചാടി പിതാവ്... ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | ship

എക്‌സിൽ @CollinRugg എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ship
Published on

ഡിസ്നി ഡ്രീം ക്രൂയിസ് കപ്പലിൽ നിന്ന് അബദ്ധത്തിൽ കടലിലേക്ക് വീണ കുഞ്ഞിനെ രക്ഷപെടുത്താൻ കടലിലേക്ക് ചാടിയ പിതാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു(sea). എക്‌സിൽ @CollinRugg എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

അബദ്ധത്തിൽ കപ്പലിൽ നിന്ന് വഴുതി വീണ തന്റെ അഞ്ച് വയസ്സുള്ള മകളെ രക്ഷിക്കാൻ ക്രൂയിസ് കപ്പലിന്റെ നാലാമത്തെ ഡെക്കിൽ നിന്ന് കടലിലേക്ക് ചാടുന്ന പിതാവിനെ ദൃശ്യങ്ങളിൽ കാണാം. ബോട്ടിൽ പരിഭ്രാന്തി പടർന്നതോടെ, ക്യാപ്റ്റൻ വേഗത്തിൽ ബോട്ട് തിരിച്ചു. ഒരു ടെൻഡർ റെസ്‌ക്യൂ ബോട്ട് ഉടൻ തന്നെ പുറത്തിറക്കി, പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ അച്ഛന്റെയും മകളുടെയും അടുത്തേക്ക് ഓടിയെത്തി.

രക്ഷാപ്രവർത്തകർ പിതാവിന്റെ അടുത്തേക്ക് എത്തി, മകളെ എടുത്തുയർത്തി പൊങ്ങിക്കിടന്ന പിതാവിന്റെ കയ്യിൽ നിന്നും കുട്ടിയെ വാങ്ങി. ധൈര്യത്തോടെ അദ്ദേഹം മകളെ രക്ഷാപ്രവർത്തകർക്ക് കൈമാറുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന യാത്രക്കാർ ആഹ്ളാദപ്രകടനം നടത്തി. ജീവനക്കാർ കാണിച്ച പ്രൊഫഷണലിസത്തിനും ഉടനടി നടപടിക്കും നന്ദി അറിയിച്ചുകൊണ്ടും നിരവധി നെറ്റിസൺസാണ് രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com