
തായ്‌ലൻഡിലെ ഒരു കുടുംബം അവരുടെ 4 വയസ്സുള്ള ഇരട്ടകളുടെ പ്രതീകാത്മക വിവാഹം നടത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(twins). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @MustShareNews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
തായ് ബുദ്ധമതക്കാർക്കിടയിൽ ഇത്തരത്തിൽ ഒരു പ്രതീകാത്മക വിവാഹ ആചാരം നിലനില്കുന്നതായാണ് വിവരം. ജൂൺ 28 ന് തായ്‌ലൻഡിലെ കലാസിനിലുള്ള പ്രാചായ റിസോർട്ടിലാണ് വിവാഹാഘോഷങ്ങൾ നടന്നത്. ആഡംബരപൂർണ്ണമായ ആഘോഷത്തിൽ തത്സനപോർൺ സോർഞ്ചായിയും സഹോദരി തത്സതോണുമാണ് അന്യോന്യം വിവാഹം കഴിച്ചത്. ബുദ്ധ സന്യാസിമാരും അതിഥികളും കുട്ടികളെ അനുഗ്രഹികുന്നത് ദൃശ്യങ്ങളിൽ കാണാം. വധുവിന് 4 ദശലക്ഷം ബാറ്റും 180 ബാറ്റ് തൂക്കമുള്ള സ്വർണ്ണവും വാഗ്ദാനം ചെയ്യുന്ന ഒരു പരമ്പരാഗത സ്ത്രീധന ഘോഷയാത്ര കുടുംബം നടത്തിയതായും റിപ്പോർട്ടുണ്ട്.
വിപരീത ലിംഗക്കാരായ ഇരട്ടകൾ മുൻ ജന്മത്തിൽ പ്രണയികളായിരുന്നുവെന്നും എത്രയും വേഗം അവരെ വിവാഹം കഴിപ്പിച്ചില്ലെങ്കിൽ അത് നിർഭാഗ്യകരമാണെന്നും തായ് ബുദ്ധമതക്കാർ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ, മുൻ ജന്മത്തിലെ നിർഭാഗ്യം അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി വേട്ടയാടും. വിവാഹം കഴിച്ചില്ലെങ്കിൽ അവർക്ക് അസുഖങ്ങൾ വരുകയോ അവരിൽ ഒരാൾ മരിക്കുകയോ ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു.