
പൂനെയിലെ ഖോപ്ഡെ നഗറിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നാല് വയസ്സുള്ള ഒരു പെൺകുട്ടി താഴേക്ക് വീഴാൻ തൂങ്ങി കിടക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തു വന്നു(girl). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Nileshmahajn101 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂലൈ 7 ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നാല് വയസ്സുള്ള ഭവിക ചന്ദൻ തൂങ്ങി കിടക്കുന്നത് കാണാം. കുട്ടിയുടെ നിലവിളികേട്ട് അയൽക്കാരനായ പൂനെ ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥനായ യോഗേഷ് അർജുൻ ചവാൻ ഓടി എത്തി.
നിമിഷങ്ങൾക്കകം തന്നെ കുട്ടിയെ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇതോടെ പെൺകുട്ടി ദാരുണമായ വീഴ്ചയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഭവികയുടെ അമ്മ മൂത്ത മകളെ സ്കൂളിലേക്ക് അയക്കാൻ വീട്ടിൽ നിന്നും പോയിരുന്നു. ചവാന്റെ വേഗത്തിലുള്ളതും നിസ്വാർത്ഥവുമായ പ്രവൃത്തിയെ നെറ്റിസൺസ് വ്യാപകമായി പ്രശംസിച്ചു.