bathe in lake

കാനഡയിലെ ജലാശയത്തിൽ സോപ്പ് ഉപയോഗിച്ച് കുളിച്ച് 4 പേർ; ഇന്ത്യക്കാരെന്ന് അധിക്ഷേപിച്ച് നെറ്റിസൺസ്, വീഡിയോ | bathe in lake

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @KirkLubimov എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
Published on

കാനഡയിലെ ഒരു ജലാശയത്തിൽ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്റർനെറ്റിൽ പ്രത്യക്ഷപെട്ട ഈ ദൃശ്യങ്ങൾക്ക് താഴെ നെറ്റിസൺസ് വംശീയാധിക്ഷേപം നടത്തി. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ നാട്ടുകാരും നെറ്റിസൺമാരും ഇതിന് പിന്നിൽ ഇന്ത്യക്കാരാണെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @KirkLubimov എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ ഒരു ജലാശയത്തിൽ അർദ്ധ നഗ്നരായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കാണാം. ജലാശയം സന്ദർശിക്കാനെത്തിയ ആരോ ആണ് ഇവരുടെ ദൃശ്യങ്ങൾ പകർത്തിയത്. അരോചകമായ ദൃശ്യങ്ങൾ കാണേ വംശീയാധിക്ഷേപത്തിന് പുറമെ ജലാശയത്തിൽ സോപ്പും ക്ലെൻസിംഗ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതിനെതിരെ നെറ്റിസൺമാർ രംഗത്തെത്തി. അത് മത്സ്യങ്ങൾക്കും മറ്റ് ജീവികൾക്കും ദോഷം ചെയ്യുമെന്നവർ ചൂണ്ടിക്കാട്ടി.

Times Kerala
timeskerala.com