
ഉത്തർപ്രദേശിലെ കനൗജിൽ ഒരു വീട്ടിൽ നിന്ന് 11 മൂർഖൻ പാമ്പുകളെ കണ്ടെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു(cobra). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കവച്ചത്.
കനൗജിലെ ഗുർസഹൈഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. 11 മൂർഖൻ പാമ്പുകളെയാണ് വീട്ടിൽ നിന്നും പിടികൂടിയത്.
ഇവയെ പ്ലാസ്റ്റിക് പാത്രത്തിലാണ് പിടികൂടിയത്. വീടിനുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് പാമ്പാട്ടിയെ വിവരമറിയിക്കുകയായിരുന്നു. ശേഷം പാമ്പാട്ടി 11 മൂർഖൻ പാമ്പുകളെയും ഒന്നൊന്നായി പിടികൂടി. ഇവയെ പിന്നീട് ഗ്രാമത്തിൽ നിന്ന് ദൂരെയുള്ള ഒരു വനപ്രദേശത്ത് തുറന്നു വിട്ടതായാണ് വിവരം.