‘ശബരിമലയിൽ സ്പോട്ട് ബുക്കിങ് വഴി ദർശനം അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം BJPയുണ്ടാകും’: കെ സുരേന്ദ്രൻ | Sabarimala Virtual queue

‘ശബരിമലയിൽ സ്പോട്ട് ബുക്കിങ് വഴി ദർശനം അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം BJPയുണ്ടാകും’: കെ സുരേന്ദ്രൻ | Sabarimala Virtual queue

സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
Published on

പത്തനംതിട്ട: ശബരിമല ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബി ജെ പി രംഗത്തെത്തി.(Sabarimala Virtual queue)

ബുക്കിങ് ഇല്ലാതെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നും, തടയുന്ന പക്ഷം ശബരിമലയിൽ പ്രതിഷേധങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു. സർക്കാർ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ അനുവദിച്ചില്ലെങ്കിൽ തങ്ങൾ തീർത്ഥാടകർക്കൊപ്പം ഉണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാലു പറഞ്ഞത് ഇത് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമാണെന്നാണ്.

Times Kerala
timeskerala.com