കാളഹസ്തി എന്ന ദക്ഷിണകൈലാസം.! | Srikalahasti

ക്ഷേത്രത്തിൻ്റെ പ്രധാന പ്രതിഷ്‌ഠ പടിഞ്ഞാറ് ദർശനമുള്ള വായുലിംഗമാണ്. വായുവിൻ്റെ രൂപത്തിൽ ശിവൻ ഇവിടെ വന്നാണ് ചിലന്തിക്കും, സർപ്പത്തിനും, ആനയ്ക്കും മോക്ഷം നൽകിയത് എന്നാണ് ഐതിഹ്യം.
കാളഹസ്തി എന്ന ദക്ഷിണകൈലാസം.! | Srikalahasti
Published on

കൈലാസത്തിന് പകരം കൈലാസം മാത്രം എന്നാണ് വിശ്വാസം, എന്നാൽ ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്ന ഒരു ക്ഷേത്രം ഉണ്ടെന്ന് അറിയാമോ? അതെ ദക്ഷിണ കൈലാസം, കൈലാസത്തെ പോലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രം – ശ്രീകാളഹസ്തി ക്ഷേത്രം (Srikalahasti). രാഹുകേതു, സർപ്പ ദോഷങ്ങൾ അകറ്റുന്ന ഇന്ത്യയിലെ പ്രധാന ക്ഷേത്രം കൂടിയാണിത്. നൂറ്റാണ്ടുകൾ മാറി- മാറി ഭരിച്ച രാജവംശങ്ങളുടെ ഭരണമികവിൻ്റെയും വാസ്തുവിദ്യയുടെയും മാസ്മരണീയമായ കഥകളാൽ നിറഞ്ഞിരിക്കുന്നു ശ്രീകാളഹസ്തി.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ശ്രീകാളഹസ്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വർണ്ണമുഖി നദിയുടെ തീരത്ത് കിഴക്ക് ദർശനമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. പഞ്ച ഭൂത സ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ശ്രീകാളഹസ്തി ക്ഷേത്രത്തിൻ്റെ പ്രശസ്തി വാനോളം ഉയർത്തുന്നത് ശനി, രാഹു, കേതു, സർപ്പദോഷങ്ങൾ എന്നിവയ്ക്ക് വേണ്ടി ക്ഷേത്രത്തിൽ നടത്തുന്ന പരിഹാരക്രിയകളാണ്. രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനം എന്നാണ് ശ്രീകാളഹസ്തി ക്ഷേത്രം അറിയപ്പെടുന്നത്.അഞ്ചാം നൂറ്റാണ്ടിൽ പല്ലവ രാജവംശമാണ് ക്ഷേത്രം നിർമ്മിച്ചത്. പതിനൊന്നാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരുടെ ഭരണകാലത്താണ് ക്ഷേത്രം കൂടുതൽ വിപുലീകരിക്കുന്നത്.ശ്രീ, കാള, ഹസ്തി എന്നിങ്ങനെ മൂന്ന് പദങ്ങൾ ചേർന്നാണ് ശ്രീകാളഹസ്തിയെന്ന ക്ഷേത്രത്തിൻ്റെ പേര് രൂപപ്പെട്ടിരിക്കുന്നത്. ശ്രീ (ചിലന്തി), കാള ( സർപ്പം), ഹസ്തി (ആന) എന്നീ മൂന്ന് ജീവികൾ ഇവിടെ വന്ന് ശിവനോട് പ്രാർത്ഥിക്കുകയും മോക്ഷം പ്രാപിക്കുകയും, ഇതേ തുടർന്നാണ് ക്ഷേത്രം ശ്രീകാളഹസ്തി എന്ന് അറിയപ്പെടുവാൻ ആരംഭിച്ചത്.

ക്ഷേത്രത്തിൻ്റെ ഉൾക്കാഴ്ചകൾ

കാളഹസ്തി വായുദേവനെ സമർപ്പിച്ചിരിക്കുന്ന പഞ്ച ഭൂത സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സ്കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയിൽ നിരവധി പരാമർശങ്ങളുള്ള ഒരു പുരാതന ശിവക്ഷേത്രമാണ് ശ്രീകാളഹസ്തിയിലുള്ളത്.രാഹുവിനും കേതുവിനും സമർപ്പിച്ചിരിക്കുന്ന ഒരു നവഗ്രഹ സ്ഥലമായും ശ്രീകാളഹസ്തിയെ കണക്കാക്കപ്പെടുന്നു. ഒമ്പത് ഗ്രഹങ്ങൾ ശിവനെ ആരാധിച്ചതായി പറയപ്പെടുന്ന സ്ഥലങ്ങളാണ് നവഗ്രഹ സ്ഥലങ്ങൾ,പരിഹാര സ്ഥലങ്ങൾ എന്നാണ് ഇവയെ അറിയപ്പെടുന്നത് . ക്ഷേത്രത്തിൻ്റെ ഇരുവശത്തും ദക്ഷിണ കൈലാസം അല്ലെങ്കിൽ കണ്ണപ്പമലൈ എന്നും ദുർഗ്ഗഗിരി എന്നും അറിയപ്പെടുന്ന രണ്ട് കുന്നുകളുണ്ട്. ഭഗവാൻ കണ്ണപ്പേശ്വരനും ദേവി ദുർഗംബയ്ക്കും സമർപ്പിച്ചിരിക്കുന്ന മറ്റു ക്ഷേത്രങ്ങളുമുണ്ട് ഇവിടെ. നൂറു തൂണുകളുള്ള ക്ഷേത്ര മണ്ഡപമാണ് മറ്റൊരു പ്രത്യേകത.

'വായുലിംഗം' ശ്വസിക്കുന്ന ശിവ ലിംഗം

ക്ഷേത്രത്തിൻ്റെ പ്രധാന പ്രതിഷ്‌ഠ പടിഞ്ഞാറ് ദർശനമുള്ള വായുലിംഗമാണ്. വായുവിൻ്റെ രൂപത്തിൽ ശിവൻ ഇവിടെ വന്നാണ് ചിലന്തിക്കും, സർപ്പത്തിനും, ആനയ്ക്കും മോക്ഷം നൽകിയത് എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ വായുലിംഗം ശ്വസിക്കുന്ന ശിവലിംഗമാണ് എന്ന് പറയപ്പെടുന്നു. ഈ ശിവലിംഗത്തിൽ പൂജാരി സ്പർശിക്കാറില്ല, അഭിഷേകവും മറ്റു പൂജകളും മറ്റൊരു വിഗ്രഹത്തിലാണ് നടത്തുന്നത്. ഇതിനു കാരണം വായുലിംഗം സ്വയംഭൂവാണ് എന്ന വിശ്വാസമാണ്.

Related Stories

No stories found.
Times Kerala
timeskerala.com