ബോൺ നതാലെ: തൃശൂർ നഗരം ഇന്ന് 15,000 ക്രിസ്മസ് പാപ്പമാരെക്കൊണ്ട് നിറയും, ഗതാഗത നിയന്ത്രണം | Buon Natale Thrissur

പരിപാടിയിലെ ഇത്തവണത്തെ പ്രത്യേകത 60 അടിയോളം നീളമുള്ള ചലിക്കുന്ന ഏദൻ തോട്ടമാണ്.
ബോൺ നതാലെ: തൃശൂർ നഗരം ഇന്ന് 15,000 ക്രിസ്മസ് പാപ്പമാരെക്കൊണ്ട് നിറയും, ഗതാഗത നിയന്ത്രണം | Buon Natale Thrissur
Updated on

ഇന്ന് തൃശൂർ നഗരത്തിൻ്റെ നിറം ചുവപ്പാണ്, ക്രിസ്മസിൻ്റെ, കുടവയറൻ പാപ്പമാരുടെ ചുവപ്പ് ! അതിരൂപതയും പൗരാവലിയും സംയുക്തമായി നടത്തുന്ന ബോണ്‍ നതാലെ ഇന്നാണ്.(Buon Natale Thrissur  )

നഗരത്തിൽ ഇന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള 15,000 പാപ്പമാര്‍ ആഘോഷപ്പെരുമഴ സൃഷ്ടിക്കും. ബോൺ നതാലി നടത്തുന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ്.

Buon Natale Thrissur
Buon Natale Thrissur

ഇതിനോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 2 മണി മുതലാണ് നിയന്ത്രണം. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാർക്കിങ് അനുവദിക്കില്ല.

27ന് രാവിലെ 8 മണി മുതല്‍ 28ന് രാവിലെ 8 മണി വരെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവ റെഡ് സോൺ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് വ്യക്തമാക്കി.

ഇവിടെ ഡ്രോൺ ക്യാമറകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ നടപടി.

പരിപാടിയിലെ ഇത്തവണത്തെ പ്രത്യേകത 60 അടിയോളം നീളമുള്ള ചലിക്കുന്ന ഏദൻ തോട്ടമാണ്. 21 നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. വൈകിട്ട് മൂന്നിനാണ് കോളേജ് റോഡ് പരിസരത്ത് നിന്നും ബോൺ നതാലെ തുടങ്ങുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com