
ഇൻഡോർ: കോച്ചിംഗ് ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് കുത്തിക്കൊന്നു(murder). സദർ ബസാർ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സിക്കന്ദറാബാദ് കോളനി സ്വദേശിയായ അബ്ദുൾ റഹ്മാൻ(13) ആണ് കൊല്ലപ്പെട്ടത്. യുവാക്കൾ റഹ്മാന്റെ അടുത്തേക്ക് വന്ന് പണം ആവശ്യപ്പെട്ട് വസ്ത്രങ്ങൾ പരിശോധിച്ചതായും തന്റെ പക്കൽ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ അവർ കത്തി ഉപയോഗിച്ച് കൈയിലും കാലിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് സൂചനയുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.