
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണനല്ലൂർ ചേരിക്കോണം ചരുവിളവീട്ടിൽ സെയ്ദലിനെയാണ് (19) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. (raping minor girl)
പെൺകുട്ടിയെ സ്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടി വഴി പരിചയപ്പെട്ട യുവാവ് പിന്നീട് നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ അധ്യാപകർ കണ്ടതിനെതുടർന്നാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് സ്കൂളിൽനിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു.