

കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്(women police officer murder). ഭർത്താവ് രാജേഷിന്റെ മൊഴിയിൽ പറയുന്നത് ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനതെ തുടർന്ന് പ്രതി കൃത്യം നിർവഹിച്ചുത്. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി.
പ്രതി രാജേഷ് ഇപ്പോൾ പയ്യന്നൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. പുതിയതെരുവ് ബാറിൽ നിന്നാണ് പ്രതിയെ പോലീസ് ഇന്നലെ പിടികൂടിയത്.