

കണ്ണൂർ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. കരിവെള്ളൂരില്‍ വ്യാഴാഴ്ച വൈകുന്നേരം ആറിനു നടന്ന സംഭവത്തിൽ കാസർഗോഡ് ചന്തേര സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. (Murder case) ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ ശേഷം ഓടി രക്ഷപ്പെട്ട ഭർത്താവ് രാജേഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. വൈകുന്നേരം ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ദിവ്യശ്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.