മുക്കുപണ്ടം പണയം വച്ച് പണം തട്ടി: യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് പണം തട്ടി: യുവതി അറസ്റ്റിൽ
Updated on

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവതി അറസ്റ്റിലായി. ആറ്റിങ്ങലിൽ ആണ് സംഭവം. ഇവർ തട്ടിപ്പ് നടത്തിയത് ആറ്റിങ്ങലിൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിലാണ്.

'916' അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ ആണ് പ്രതി പണയം വെച്ചതും, 1,20,000 രൂപ തട്ടിയെടുത്തതും. ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45).

ജെ സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി ഇവർ വ്യാജരേഖ നൽകി കബളിപ്പിച്ച് പണം തട്ടിയത് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു. പ്രതിയുടെ പേരിൽ ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള കേസുകൾ ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com