
ബംഗുളൂരു: കർണാടകയിലെ മൈസൂരുവിൽ യുവതിയെ പീഡിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഒരു പബ്ബിൽ വച്ചാണ് പ്രതികൾ യുതിയെ പരിചയപ്പെട്ടത്. ഇവിടെ വച്ച് മൂന്ന് പേരും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ യുവതിയെ ഒരു ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇരയായ പെൺകുട്ടി മൈസൂരുവിലെ വിജയനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.