
ബാംഗ്ലൂർ: സൗഹൃദം സ്ഥാപിച്ച് യുവതിയെ ഹോട്ടലിന്റെ ടെറസിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു(Woman Gang-Raped). കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന 36കാരിയാണ് ബലാത്സംഗത്തിനിരയായത്. സൗഹൃദം സ്ഥാപിച്ചെത്തിയ 4 സുഹൃത്തുക്കളാണ് യുവതിയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ വിട്ടയച്ചത്. ഭക്ഷണത്തിന് ശേഷം ഹോട്ടലിന്റെ ടെറസിലേക്ക് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തതായും നാലാമത്തെ പ്രതി ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അജിത്, വിശ്വാസ്, ശിവു എന്നീ മൂന്ന് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.