
കോഴിക്കോട്: യുവതിയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചിരുന്നത് സുഹൃത്തിൻ്റെ കാർ ആണെന്ന് പോലീസ് കണ്ടെത്തി.(Woman found dead in Kozhikode )
ഇയാൾ യുവതിയുമായി ലോഡ്ജിലെത്തി മുറിയെടുത്തതും മുങ്ങിയതും വാടകയ്‌ക്കെടുത്ത ഈ കാറിലായിരുന്നു. ഇയാളുടെ സുഹൃത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തി.
മലപ്പുറം സ്വദേശി ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.