കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയാണ് കണ്ണൂർ ഉളിക്കൽ സ്വദേശിയായ ഭർത്താവിനെതിരെ മർദനത്തിന് പരാതി നൽകിയത്.
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
ഭർത്താവ്, ഭർതൃ മാതാവ് അജിതയുടെ സഹായത്തോടെ യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചതായി യുവതി പറയുന്നു. കഴുത്തിൽ ബെല്‍റ്റുകൊണ്ട് മുറുക്കിയെന്നും, ക്രൂരമായി മർദ്ദിച്ചതായും ആരോപണം. കണ്ണിനും ചെവിക്കും മർദ്ദനത്തിൽ പരുക്കേറ്റെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.