പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി പിടിയിൽ

പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി പിടിയിൽ
Published on

വിസ തട്ടിപ്പ് കേസിൽ യുവതി പോലീസിന്റെ പിടിയിൽ. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്.

അമേരിക്കയിൽ മകൾക്ക് പഠന വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ചുനക്കര സ്വദേശി വിഷ്ണുമൂർത്തി ഭട്ടിന്റെ കയ്യിൽനിന്നും രാജി പണം തട്ടിയത്. പത്തര ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തു എന്നാണ് പരാതി. 2022 ഏപ്രിൽ 14 ന് രാജി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം നാലര ലക്ഷം രൂപ നൽകി.

തുടർന്നു പലപ്പോഴായി കൃഷ്ണമൂർത്തി ഭട്ടിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും, പ്രതിയുടെ അക്കൗണ്ടിലേക്ക് പല തവണയായി ബാക്കി പണം കൈമാറി. പണം കൈപ്പറ്റിയെങ്കിലും വിസ തരപ്പെടുത്താനോ പണം തിരികെ നൽകാനോ പ്രതി തയ്യാറായില്ല.

Related Stories

No stories found.
Times Kerala
timeskerala.com