
ഗുവാഹത്തി: ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീട്ടിൽ കുഴിച്ചിട്ട് ഭാര്യ(murder). സംഭവത്തിൽ പാണ്ടു പ്രദേശത്തെ ജോയ്മതി നഗറിൽ റഹിമ ഖാത്തൂണി(38)നെ ജലുക്ബാരി പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് സബിയാൽ റഹ്മാനെ(42)യാണ് റഹിമ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സബിയാൽ കടം വാങ്ങയത് തിരികെ നൽകാത്തതിനാൽ കടം നൽകിയവർ ഭാര്യയെ ശല്യം ചെയ്തതായും വിവരമുണ്ട്. ഇതാണ് ഭർത്താവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കുറ്റം സമ്മതിച്ച സ്ത്രീയെ തിങ്കളാഴ്ച അവളെ കാംരൂപ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സബിയാലിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.