ലഖ്നൗ: വാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി(Wife). ഭർത്താവിന് ഭക്ഷണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഭാര്യ ഷാനോയെ പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവായ ദിൽഷാദാണ്(40) കൊല്ലപ്പെട്ടത്. ദിൽഷാദിന്റെ അമ്മ ഖുറീഷ ബാനോ ആണ് മരുമകളാണ് തന്റെ മകനെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടതെന്ന് പോലീസിനോട് പറഞ്ഞത്. ഇവർ സംഭവത്തിൽ ദൃസാക്ഷിയാണ്. ഇരുവരും നിരന്തരം വഴക്കിടാറുണ്ടെന്നും അവർ മൊഴി നൽകി. എന്നാൽ, മുകളിൽ നിന്നും താഴെ വീണ ഇയാളെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.